തിരൂർ : ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ അസോസിയേഷൻ തിരൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസറും ചീഫ് കമ്മീഷണറുമായ എസ് സുനിതക്ക് യാത്രയയപ്പ് നല്‍കി. ജില്ലാ അഡൾട്ട് റിസോഴ്സ് കമീഷണർ ഗൈഡ് ഡി വത്സല അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ജെ അമീൻ റിപ്പോർട്ട് അവതരിപ്പിച്ചു.
അസി. സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ടി പി നൂറുൽ അമീൻ, ജില്ല കമ്മീഷണർമാരായ എം ബാലകൃഷ്ണൻ, കെ ബി രാജേഷ്, കെ പി വഹീദ, വൈസ് പ്രസിഡൻ്റ് പി കോയ കുട്ടി, ട്രഷറർ കെ കൃഷ്ണകുമാർ, ജില്ല ഭാരവാഹികളായ വി കെ കോമളവല്ലി, ജിബി ജോർജ്, ഷൈബി ജെ പാലക്കൽ, ടി വി ജലീൽ, സബ്ജില്ല സെക്രട്ടറിമാരായ വി ബി അനൂപ്, സി കെ മഹേശ്വരി, കെ സൈന എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ